പെരുമ്പാവൂർ: എറണാകുളം കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന 'നല്ല നാളെ 'ബാലസഭ പദ്ധതിയുടെ ഭാഗമായി ഒക്കൽ പഞ്ചായത്ത് ഒമ്പതാം വാർഡിലെ 5 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷി ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി നിർവഹിച്ചു.വൈസ് പ്രസിഡന്റ് സിന്ധു ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.ഡി.എസ് ചെയർപേഴ്‌സൺ റഷീല റഷീദ്, ലിജി ജോയി എന്നിവർ സംസാരിച്ചു. ഒമ്പതാം വാർഡ് തൊഴിലുറപ്പ് അംഗങ്ങളാണ് പച്ചക്കറി നടുന്നതിന് നിലം ഒരുക്കിയത്.