കൊച്ചി: കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും സി.ഐ.ടി.യു ജില്ലയിൽ തൊഴിലാളിക്കൂട്ടായ്മകൾ സംഘടിപ്പിച്ചു. ബോട്ടുജെട്ടിയിൽ ബി.എസ്.എൻ.എൽ മുന്നിൽ നടന്ന തൊഴിലാളി കൂട്ടായ്മ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.വി. മനോജ് അദ്ധ്യക്ഷനായി. വൈറ്റില ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിലെ കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. വി.പി. ചന്ദ്രൻ അദ്ധ്യക്ഷനായി.
തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസിനു മുന്നിലെ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സി.എൻ. സുന്ദരൻ അദ്ധ്യക്ഷനായി. പൈങ്ങോട്ടൂരിൽ നടന്ന തൊഴിലാളി കൂട്ടായ്മ ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഷാജി മുഹമ്മദ് അദ്ധ്യക്ഷനായി. കാക്കനാട് സെൻട്രൽ ലേബർ കമ്മിഷണർ ഓഫീസിനു മുന്നിലെ കൂട്ടായ്മ ജില്ലാ ട്രഷറർ സി.കെ. പരീത് ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അദ്ധ്യക്ഷനായി. പള്ളുരുത്തി വെളിയിൽ നടന്ന കൂട്ടായ്മ സംസ്ഥാന കമ്മിറ്റിഅംഗം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആന്റണി ഷീലൻ അദ്ധ്യക്ഷനായി.