പെരുമ്പാവൂർ: ഒക്കൽ കർത്തവ്യ ലൈബ്രറിയുടെ നേതൃത്വത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന മത്സരം കുട്ടികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആദില സിയാദ്, ബാലഗോപാൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇവർക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാ തല വായന മത്സരത്തിൽ പങ്കെടുക്കാനാകും. സെക്രട്ടറി ടി.കെ.അജയഘോഷ്,വി.പി.സുരേഷ്, ബി.മുഹമ്മദ് ഇർഷാദ് എന്നിവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു.