പള്ളുരുത്തി: കൊച്ചിൻ സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ സുഗതകുമാരി, നീലമ്പേരൂർ മധുസൂദനൻ, അനിൽ പനച്ചൂരാൻ അനുസ്മരണവും കവിയരങ്ങും നടത്തി. കടേഭാഗം പാർക്കിൽ നടന്ന അനുസ്മരണസന്ധ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്തും കവിയരങ്ങ് പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തിയും ഉദ്ഘാടനം ചെയ്തു. പി.എസ്. വിപിൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം സാജൻ പള്ളുരുത്തി, ആർ.കെ. ചന്ദ്രബാബു, ദീപം വത്സൻ, എം.എം. സലീം, റോബിൻ പള്ളുരുത്തി, പി. കിഷോർകുമാർ തുടങ്ങിയവർ സംബന്ധിച്ചു.