പെരുമ്പാവൂർ: കെ.എം. മാണി ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സംഗമം ഇന്ന് വൈകിട്ട് 4ന് വൈ.എം.സി.എ. ഹാളിൽ മുൻ എം.പി. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, നഗരസഭ അധ്യക്ഷൻ ടി.എം. സക്കീർഹുസൈൻ, കെ.കെ. അഷറഫ്, പി.കെ. സജീവ്, മുൻ എം.എൽ.എ. സാജു പോൾ തുടങ്ങിയവർ പങ്കെടുക്കും.