പെരുമ്പാവൂർ:തോട്ടുവ മംഗലഭാരതി ആശ്രമ സ്ഥാപകൻ കുമാരസ്വാമിയുടെ സമാധി ദിനാചരണം ഇന്ന് ആശ്രമത്തിൽ നടക്കും.രാവിലെ 9.30 ന് നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ സ്വാമി ശിവദാസ് പ്രവചനം നടത്തും. 11 ന് നടക്കുന്ന സമാധി അനുസ്മരണ സമ്മേളനം റിട്ട. ജില്ലാ ജഡ്ജ് വി എൻ സത്യാനന്ദൻ,ഉദ്ഘാടനം ചെയ്യും. സ്വാമിനി ജ്യോതിർമയി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രൊഫ.ആർ അനില, ഡോ. സുമ ജയചന്ദ്രൻ, ഇ. വി. നാരായണൻ മാസ്റ്റർ, എം എം ഓമനക്കുട്ടൻ ,സ്വാമിനി ത്യാഗീശ്വരീ, എം എസ് സുനിൽ, കെ പി ലീലാമണി, എ കെ മോഹനൻ, തുടങ്ങിയവർ പങ്കെടുക്കും. രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പുരസ്‌കാരം നേടിയ ഷിജു പി ഗോപിയെ യോഗത്തിൽ ആദരിക്കും.