പെരുമ്പാവൂർ: കേരള ഹോട്ടൽ അൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4ന് അപ്പൂസ് ഓഡിറ്റോറിയം മിനിഹാളിൽ നഗരസഭ ചെയർമാൻ ടി.എം. സക്കീർഹുസൈനും, കൗൺസിലർമാർക്കും സ്വീകരണം നൽകും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, കെ.എച്ച്.ആർ.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ പങ്കെടുക്കും.