പെരുമ്പാവൂർ: കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തു നടന്ന കർഷക ട്രാക്ടർ പരേഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മണ്ഡലത്തിൽ പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ കർഷകറാലിയും ഐക്യദാർഢ്യ സമ്മേളനവും നടന്നു. മുൻ എം.എൽ.എ. സാജുപോൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.പി. റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. സി.എം. അബ്ദുൾകരിം, ഡോ. അജി സി.പണിക്കർ, പി.കെ. സിദ്ധിഖ്, കെ. നാരായണൻ, രാജേഷ് കാവുങ്കൽ, കെ.ഇ. നൗഷാദ്, ബി. മണി, എം.പി. കുര്യാച്ചൻ, എ.എ. അഷറഫ്, വി.പി. ഖാദർ, വി.പി. ബാബു, സി.ബി.എ. ജബ്ബാർ, വി.കെ.സന്തോഷ്, സി.വി. ജിന്ന എന്നിവർ പ്രസംഗിച്ചു.