sarada
കേരളാ പ്രവാസി ഫെഡറേഷൻ മണ്ഡലം കൺവൻഷൻ ജില്ലാപഞ്ചായത്ത് അംഗം ശാരദാ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കേരളാ പ്രവാസി ഫെഡറേഷൻ മണ്ഡലം കമ്മിറ്റി പ്രവാസി ക്ഷേമനിധിയിൽ ചേർന്ന അംഗങ്ങൾക്കുള്ള കാർഡ് വിതരണം നടത്തി. വി.കെ. കുമാരൻ സ്മാരകഹാളിൽ ചേർന്ന കൺവൻഷൻ ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹനൻ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു. കെ.എ. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. സി.വി. ശശി, കെ.പി. റെജിമോൻ, സി.എം. അബ്ദുൾകരിം, പി.കെ. രാജീവൻ, രാജേഷ് കാവുങ്കൽ, കെ.ബി. ഭാസ്‌ക്കരൻ, ഇ.എം. അബ്ദുൾകരിം, കെ.എസ്. ജയൻ, ഡി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.