function
അമ്മക്കിളിക്കൂട് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ശ്രീ മൂലനഗരത്ത് ശാലിനിക്ക് സ്‌പോൺസർ വി.എം.സിറാജ് കൈമാറുന്നു

കാലടി: വിധവകൾക്ക് സുരക്ഷിത ഭവനമൊരുക്കുന്ന അൻവർ സാദത്ത് എം.എൽ.എയുടെ അമ്മക്കിളിക്കൂട് പദ്ധതിയിൽ ശ്രീമൂലനഗരം പഞ്ചായത്ത് 7-ാം വാർഡ് മനക്കകുടിയിൽ വിധവയായ ശാലിനിക്കും രണ്ടുമക്കൾക്കുമായി നിർമ്മിച്ച പദ്ധതിയിലെ 38-ാം മത് വീടിന്റെ താക്കോൽ ദാനം സ്‌പോൺസറായ വി.എം.സിറാജ് കണിയാക്കുടി നിർവഹിച്ചു. അൻവർ സാദത്ത് എ .എൽ .എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സി മാർട്ടിൻ , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി, സിന്ധു പാറപ്പുറം, ക്യഷ്ണ കുമാർ, സിനി ജോണി, കെ.പി അനൂപ്, ചന്ദ്രമതി രാജൻ, ഉണ്ണിക്യഷ്ണൻ, വി.വി സെബാസ്റ്റ്യൻ, ഷാനവാസ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പെഴ്‌സൺ എൻ.സി ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.