പെരുമ്പവൂർ: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി. നൗഷാദ്, കൗൺസിലർമാരായ സതി ജയകൃഷ്ണൻ, ഷീബ ബേബി, മിനി ജോഷി, സി.കെ. രാമകൃഷ്ണൻ, ജോൺ ജേക്കബ്, ബിജു ജോൺ, പോൾ പാത്തിക്കൽ, പി.എസ്. അഭിലാഷ്, റ്റി. ജവഹർ, കമ്മിറ്റി അംഗങ്ങളായ ടി.ടി. രാജൻ, എം.എം. റസാഖ്, എം.എം. അജീർ, വി.കെ. സജീവ് എന്നിവർ പ്രസംഗിച്ചു.