കൊച്ചി: ജില്ലയിൽ ഒരു ഷിഗെല്ല കേസ് കൂടി സ്ഥിരീകരിച്ചു. 11 വയസുള്ള കറുകുറ്റി സ്വദേശിനിക്കാണ് രോഗം. കുട്ടിയുടെ ഇരട്ട സഹോദരിയെയും ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് 21 ന് അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്.
ഐസ്‌ക്രീമിൽ നിന്നാകാം രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് ഇവരെ ഡിസ്ചാർജ് ചെയ്യും. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പ്രദേശത്ത് പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.