anas

ആലുവ: പെരുമ്പാവൂരി​ലെ ഗുണ്ട നേതാവ് അനസിനെ കാപ്പ ചുമത്തി ജയിലിൽ അടച്ച നടപടി ഹൈക്കോടതി ശരിവച്ചു. പെരുമ്പാവൂർ നെടുംതോട് കരയിൽ പാലയ്ക്കൽ വീട്ടിൽ അൻസീയർ (അനസ് - 36) റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്തംബർ മുതൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലാണ്.

കാപ്പ ഉത്തരവിനെതിരെ അനസ് കാപ്പ അഡ്വൈസറി ബോർഡിനെയും, സർക്കാരിനെയും സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ഇതേതുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.