ആലുവ: സർവീസിൽ നിന്ന് വിരമിക്കുന്നവരുടെ യാത്രഅയപ്പും സീനിയർ സിവിൽ പൊലീസ് ഓഫീസർ ഡ്രൈവർ എൻ.ജെ. പൗലോസിന്റെ കുടുംബസഹായനിധി വിതരണവും കേരള പൊലീസ് അസോസിയേഷന്റേയും ഓഫീസേഴ്‌സ് അസോസിയേഷന്റേയും റൂറൽ, കൊച്ചി സിറ്റി കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്.പി. ടോമി സെബാസ്റ്റ്യൻ നിർവഹിച്ചു. പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, എം.കെ. മുരളി, എം.വി. സനിൽ, ജെ. ഷാജിമോൻ, എൻ.സി. രാജീവ്, ജോയി വർഗീസ് എന്നിവർ സംബന്ധിച്ചു.