അങ്കമാലി: ഷിഗല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് അങ്കമാലി ടൗണിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. ഏതാനും കടകളിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ ഭക്ഷണം വിൽക്കുന്ന
ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു നഗരസഭ അറിയിച്ചു.ഷിഗല്ല സ്ഥിരീകരിച്ച കുട്ടി ചമ്പന്നൂരിലെ അമ്മ വീട്ടിൽ എത്തിയിരുന്നു. ചമ്പന്നൂരിൽ തുടർച്ചയായ രണ്ടാം ദിവസവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ
പരിശോധന നടത്തി. ഛർദിയുള്ള രണ്ടു പേരെ കണ്ടെത്തി.ഇവരെ പരിശോധനകൾക്കു വിധേയമാക്കും.