nithin
നിതിൻ വേണു (വൈസ് പ്രസിഡന്റ്)

മൂവാറ്റുപുഴ: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ (കെ.ടി.ജി.ഡി.ഡബ്ല്യു.എ.) എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ബി.ടി.എച്ചിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് പട്ടാഭിരാമൻ (കല്യാൺ സിൽക്‌സ്) ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നവാബ് ജാൻ, എം.എൻ. ബാബു, മുജീബ് ഫാമിലി വെഡിംഗ്, ഷാനവാസ് റോയൽ വെഡിംഗ്,യഹിയാഖാൻ റോജാ സിൽക്‌സ്, എം.എൻ. നൗഷാദ് കദീജ, കലാം സീനത്ത്, ഷെരീഫ് ചേലാസ്, തരുൺ മോഹൻസ്, സിയാദ് വിസ്മയ എന്നിവർ സംസാരിച്ചു. യോഗത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.
ഭാരവാഹികളായി ഇ.പി. ജോർജ് നോവൽറ്റി ടെക്സ്റ്റൈൽസ്, എം.എൻ. ബാബു എം.എൻ. ഫാഷൻ, കെ.കൃഷ്ണൻ ടാക് വെഡിംഗ്സ്, പരിമൾ ലഘാനി പരിമൾ ടെക്സ്റ്റൈൽസ് (രക്ഷാധികാരികൾ), ജോൺസൺ നമ്പർ വൺ വെഡിംഗ് (പ്രസിഡന്റ് ), ബെറ്റി ജോസഫ് (മെട്രോ സിൽക്‌സ്), ജോയ് ജോസഫ് സെലക്ഷൻ കൂത്താട്ടുകുളം, പി.സി. ജോസഫ് (ആരാധന കോലഞ്ചേരി), സാജുമോൻ പടിക്കപറമ്പിൽ പിറവം, നിതിൻ വേണു (നിതിൻ ഫാബ്രിക്‌സ് മൂവാറ്റുപുഴ)(വൈസ് പ്രസിഡന്റുമാർ), നവാബ് ജാൻ (ജനറൽ സെക്രട്ടറി), സിയാദ് വിസ്മയ തൃപ്പൂണിത്തുറ (ഓർഗനൈസേഷൻ സെക്രട്ടറി), ഷാജി മമ്മാസ് കൊച്ചി, അഷ്‌റഫ് ഇഞ്ചകുടിയിൽ കോതമംഗലം, ഗഫൂർ ലെജൻഡ് ആലുവ, ശിഹാബ് ലിനെൻസ് ഹൗസ് പെരുമ്പാവൂർ, ലെനിൻ എ.ബി. വൈപ്പിൻകര (സെക്രട്ടറിമാർ) , തരുൺ മോഹൻസ് (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.