കൊച്ചി: കർഷക സമരത്തിന്റെ മറവിൽ രാജ്യത്തെയും ജനങ്ങളേയും വെല്ലുവിളിച്ച് ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക കെട്ടിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സാമൂഹ്യ നീതിസംരക്ഷണ വേദി ആവശ്യപ്പെട്ടു.
പുതിയ കാർഷിക നിയമം പാവപ്പെട്ട കർഷകർക്ക് ഗുണകരമെന്ന് സാമ്പത്തിക വിദഗ്ദ്ധരും നിയമജ്ഞരും വിശേഷിപ്പിക്കുന്നു. എന്നാൽ പാവപ്പെട്ട കർഷകനെ വമ്പന്മാരിൽ നിന്ന് മോചിപ്പിക്കാൻ ഇഷ്ടപ്പെടാത്ത ചിലരുടെ പിടിവാശിയാണ് സമരത്തിനു പിന്നിലെന്നും സാമൂഹ്യനീതി സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് ഏലൂർ ഗോപിനാഥ് പറഞ്ഞു.