raji-santhosh
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസും അനുബന്ധ ഓഫീസുകളും ഹരിത ഓഫീസായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പ്രഖ്യാപിക്കുന്നു

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് ഹരിത ഓഫീസായി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ 1000 ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസും പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കൃഷിഭവൻ എൽ.എസ്.ജി.ഡി ഓഫീസ്, ആയുർവേദ ആശുപത്രി, മൃഗാശുപത്രി, ബഡ്‌സ് സ്കൂൾ, അശോക എസ്.പി.ഡബ്ല്യു സ്കൂളുകൾ, ഹെൽത്ത്‌ സെന്റർ എന്നീ ഓഫീസുകളിൽ ഹരിത ഓഡിറ്റിംഗ് നടത്തിയാണ് ഹരിത ഓഫീസുകളായി പ്രഖ്യാപിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ സി.പി. നൗഷാദ്, കെ.കെ. ശിവാനന്ദൻ, കെ. ദിലീഷ് എന്നിവർ പങ്കെടുത്തു.