കോലഞ്ചേരി: പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ.പി. പീറ്ററുടെ മൂന്നാമത് ചരമവാർഷികാനുസ്മരണം നടത്തി. വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എൻ.വൽസലൻ പിള്ള അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വടവുകോട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ അശോകൻ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സി.പി.ജോയി, കെ പി തങ്കപ്പൻ ,ബിനീഷ് പുല്യാട്ടേൽ പുത്തൻകുരിശ് ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് നിബു കെ കുര്വാക്കോസ് ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ്, സി കെ അയ്യപ്പൻകുട്ടി ,കെ പി ഗീവർഗീസ് ബാബു, കെ ജി സാജു തുടങ്ങിയവർ സംസാരിച്ചു.