മൂവാറ്റുപുഴ: അന്നം തരുന്ന കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് ജോയിന്റ് കൗൺസിൽ മൂവാറ്റുപുഴ മേഖല കൺവെൻഷന്റെ പിന്തുണ. കന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അരുൺ പരുത്തപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.ജിൻസ് ജില്ലാ റിപ്പോർട്ടിഗ് നടത്തി. ജില്ലാ ട്രഷറർ കെ.കെ.ശ്രീജേഷ്, ജില്ലാ കമ്മിറ്റി അംഗം വി.എം.സുഭാഷ്, വനിതാ സംസ്ഥാന കമ്മിറ്റി അംഗം സന്ധ്യാ രാജി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി അനൂപ് കുമാർ എം.എസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സതീഷ് സത്യൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.