തൃപ്പൂണിത്തുറ: മെട്രോ റെയിൽ നിർമ്മാണത്തിന്റെ ഭാഗമായുള്ള റോഡ്, നടപ്പാത ,കാന എന്നിവയുടെ അശാസ്ത്രീയ നിർമാണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേത്യത്വത്തിൽ വർമ്മ ആശുപത്രിക്ക് മുന്നിൽ നില്പ് സമരം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് കെ .പീതാംബരൻ സമരം ഉദ്ഘാഘാടം ചെയ്തു. ബി.ജെ.പി. നേതാക്കളായ രഞ്ജിത്ത് രവി, സമീർ കുമാർ, ഹരിദാസ്, ഉണ്ണി .എസ് എന്നിവർ സംസാരിച്ചു.