-old-aged-man

കൊച്ചി​: കൊച്ചി​ പോർട്ടിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തി​ൽ ഭക്ഷണവും വെള്ളവും കുടിക്കാതെ അവശനിലയിൽ കാൻസർ ബാധിതനായ വൃദ്ധനെ പൊലീസ് കണ്ടെത്തി​. പൊലീസ് ഭക്ഷണം നൽകിയെങ്കിലും കഴിക്കാൻ പറ്റാത്ത നിലയിലായിരുന്ന വൃദ്ധൻ.

കൊച്ചി ഹാർബർ പൊലീസ് ഇൻസ്പെക്ടർ ത്രീദീപ് ചന്ദ്രനും സംഘവും രാത്രി​ നടത്തി​യ തി​രച്ചി​ലി​ലാണ് മട്ടാഞ്ചേരി​ സ്വദേശി​യെന്ന് കരുതുന്ന ഇയാളെ കണ്ടെത്തി​യത്.

ഹാർബർ സ്റ്റേഷനിലെ എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒ ഗോപകുമാർ ,സി.പി.ഒ മഹേഷ് എന്നിവർ ചേർന്ന് ഇടക്കൊച്ചി പാലിയേറ്റീവ് കെയറി​ൽ നി​ന്ന് ആളെ വി​ളി​ച്ചുവരുത്തി​ ഇയാളുടെ മുടി വെട്ടി കുളിപ്പിച്ച് പുതിയ വസ്ത്രം ധരി​പ്പി​ച്ചു. കാക്കനാട് തെരുവു വെളിച്ചം സന്നദ്ധ സംഘടന മുഖാന്തി​രം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റുവാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.