block
പഞ്ചായത്തംഗങ്ങൾക്കും ജീവനക്കാർക്കും പ്രസിഡന്റ് വി.ആർ അശോകൻ ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു

കോലഞ്ചേരി: ഹരിത കേരള മിഷന്റെ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചതിനുള്ള പുരസ്കാരം വടവുകോട് ബ്ളോക്ക് പഞ്ചായത്തിന് ലഭിച്ചു. പ്രസിഡന്റ് വി.ആർ.അശോകൻ ബി.ഡി.ഒ രാജ്കുമാറിന് സർട്ടിഫിക്കറ്റ് കൈമാറി. വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, രാജമ്മ രാജൻ, മറ്റു പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു. തുടർന്ന് അംഗങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞയെടുത്തു.