കൂത്താട്ടുകുളം:കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കായി വെബിനാർ നടത്തി. പുതുവേലി മാർ കുര്യാക്കോസ് കോളേജ് ഐ.ടി വിഭാഗം അസി. പ്രൊഫ. ഡാൽമിയ ഡാലൻ വെബിനാർ നയിച്ചു. 'ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് (ഐ.ഒ.ടി.)' ആയിരുന്നു വെബിനാറിന്റെ വിഷയം. ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്കു നൽകുന്ന എക്‌സ്‌പെർട്ട് ക്ലാസിന്റെ ഭാഗമായാണ് വെബിനാർ സംഘടിപ്പിച്ചത്. രണ്ടുബാച്ചുകളിൽ നിന്നായി അൻപതിൽപരം അംഗങ്ങൾ പങ്കെടുത്തു. എന്താണ് 'ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് (ഐ.ഒ.ടി.)', ഏതൊക്കെ മേഖലകളിലാണ് 'ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി.)' പ്രയോജനപ്പെടുന്നത്, 'ഇന്റർനെറ്റ് ഒഫ് തിംഗ്‌സിന്റെ ഭാവി എന്നിവയെല്ലാം വൈബിനാറിൽ ചർച്ചചെയ്യപ്പെട്ടു. 2019-22 ബാച്ച് ലീഡർ പാർവ്വതി ബി. നായർ,ഡെപ്യൂട്ടി ലീഡർ എയ്ഞ്ചൽ അന്ന ബേബി എന്നിവർ സംസാരിച്ചു. അനാമിക കെ. എസ്., വൈഷ്ണവി എസ്. എന്നിവർ വെബിനാർ അവലോകനംചെയ്ത് സംസാരിച്ചു. ഗൂഗിൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബ് അംഗങ്ങൾക്കുപുറമേ ഒമ്പതാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ഒരുക്കിയിരുന്നു.