ഉദയംപേരൂർ: വലിയകുളം പാലത്തിങ്കൽ വീട്ടിലെ കാർപോർച്ചിൽ ഏഴടി നീളമുള്ള പെരുമ്പാമ്പിനെ ഇന്നലെ രാവിലെ കണ്ടെത്തി. നാട്ടുകാരുടെ സഹായത്തോടെ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വനപാലകർക്ക് കൈമാറും.