കൊച്ചി: ജില്ലയിൽ ഇന്നലെ 784 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കൊവിഡ് ബാധിതരുടെ എണ്ണം ജില്ലയിലാണ്. 792 പേർ രോഗമുക്തി നേടി. ഇന്നലെ 1485 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25997 ആണ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10873. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 738 • ഉറവിടമറിയാത്തവർ - 39 • ആരോഗ്യ പ്രവർത്തകർ- 5