lakshma

കോലഞ്ചേരി: മണ്ണൂർ വാളകം റോഡിൽ എസ്.എൻ ജംഗ്ഷനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഐരാപുരം കുഴുപ്പിള്ളിൽ ലക്ഷ്മണൻ (64) നിര്യാതനായി. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 4ന് ലക്ഷ്മണൻ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് പരിക്കേറ്റ ലക്ഷ്മണൻ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: മോളി. മക്കൾ: അമ്പാടി (മെഡിക്കൽട്രസ്റ്റ് ),സംഗീത(മെഡിക്കൽ കോളേജ് കോലഞ്ചേരി ). മരുമക്കൾ: ആൽഗ അമ്പാടി (തൃക്കളത്തൂർ സഹകരണ ബാങ്ക് ബോർഡംഗം), ബിജു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും.