കൊച്ചി: സാമൂഹ്യജീവിതത്തിൽ ഒറ്റപ്പെടലും അവഗണനയും നേരിടുന്ന ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് ജീവിതവഴികാണിക്കാൻ ഫെയ്സ് ലൈഫ് ലൈൻ എന്ന സ്വയംതൊഴിൽ സഹായ പദ്ധതി സന്നദ്ധസംഘടനയായ ഫെയ്സ് ആരംഭിച്ചു. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം, മാർഗനിർദേശങ്ങൾ, സാങ്കേതികസഹായങ്ങൾ എന്നിവ നൽകി ജീവിതത്തിൽ സ്വയം പര്യാപ്തത നേടാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലെ ആദ്യ സംരംഭക അഥിതി അച്ച്യുത് ആരംഭിക്കുന്ന മത്സ്യ വിപണനകേന്ദ്രത്തിന് 10.000 രൂപ നൽകി ഫെയ്‌സ് ട്രസ്റ്റിയും പബ്ളിക്ക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യാ നാഷണൽ പ്രസിഡന്റുമായ ഡോ. ടി. വിനയകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ജിതിൻ, ഫെയ്‌സ് ഭാരവാഹികളായ ടി.ആർ. ദേവൻ, ആർ. ഗിരീഷ്, രത്‌നമ്മ വിജയൻ എന്നിവർ പങ്കെടുത്തു.