കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്ത്ചൂരത്തോട് 11ാംവാർഡ് മെമ്പർ ആത്മഹത്യ ചെയ്ത നിലയിൽ. തണ്ണിക്കോട് വീട്ടിൽ സജി.റ്റിയാണ്(53) ഇന്ന് രാവിലെ 10 മണിക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.