പറവൂർ: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വടക്കേക്കര പട്ടണം പ്ലാത്തോട്ടിൽ റിൻഷാദിനെ (27) കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റുചെയ്തു. നിരവധി അടിപിടി, വധശ്രമ കേസുകളിൽ പ്രതിയാണെന്നും വടക്കേക്കര, പറവൂർ, മുനമ്പം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എം.കെ. മുരളിയുടെ നേതൃത്വത്തിൽ റിൻഷാദിനെ വീട്ടിൽനിന്നാണ് പിടികൂടിയത്. വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി.