പറവൂർ: താലൂക്ക് ആയുർവേദ ആശുപത്രിക്ക് സംസ്ഥാന സർക്കാറിന്റെ ഹരിത പദവി ലഭിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. ഷാജിക്ക് നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ സർട്ടിഫിക്കറ്റ് കൈമാറി. ഡോ. ഐസക്ക്, എം.എസ്. ജയശ്രീ, ജെ. വിജയകുമാർ, എം.എസ്. രാജേഷ്, പി.ആർ. സജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രീൻ പ്രോട്ടോക്കോൾ പരമാവധി പാലിച്ചും പ്ലാസ്റ്റിക്ക് രഹിതമാക്കിയും മെച്ചപ്പെട്ട ശുചിത്വ സംവിധാനങ്ങളുമെല്ലാം പരിഗണിച്ചാണ് എ ഗ്രേഡോടെ പദവി നേടാനായത്.