പറവൂർ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഗാന്ധിസ്മരണയുടെ ഭാഗമായി ചിറ്റാറ്റുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി യാത്ര നടക്കും. ഇന്ന് വൈകിട്ട് മൂന്നിന് പൂയപ്പിള്ളിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം തട്ടുകടവ് പാലത്തിന് സമീപം ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് വസന്ത് ശിവാനന്ദനാണ് യാത്ര നയിക്കുന്നത്.