kunjithi-krishi
കുഞ്ഞിത്തൈ നന്മ വനിതാ കൃഷി ഗ്രൂപ്പ് നടത്തിയ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കുഞ്ഞിത്തൈ നന്മ വനിതാ കൃഷി ഗ്രൂപ്പ് നടത്തിയ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു, അനിൽ ഏലിയാസ്, ജോർജ് തച്ചിലകത്ത്, ഇന്ദിര ടീച്ചർ, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു തുടങ്ങിയവർ പങ്കെടുത്തു. കുഞ്ഞിത്തൈ സഹകരണ ബാങ്കിന്റെ സഹായത്തോടെ വടക്കേക്കര കൃഷിഭവന്റെ മേൽനോട്ടത്തിലാണ് കൃഷിയിറക്കിയത്. കരനെൽ, മധുരക്കിഴങ്ങ്, പച്ചക്കറി തുടങ്ങിയ വിളകളാണ് നന്മ വനിതാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്.