പറവൂർ: കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര ഇന്ന് നടക്കും. രാവിലെ എട്ടിന് പറവൂർ പോസ്റ്റോഫീസിന് മുന്നിൽ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകീട്ട് ആറിന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറയാണ് ജാഥാ ക്യാപ്ടൻ. നഗരപ്രദേശത്തുകുടി കാൽനടയായാണ് യാത്രകടന്നുപോകുന്നത്.