പറവൂർ: പാലാതുരുത്ത് - മുണ്ടുരുത്ത് ഗുരുദേവ സംഘമിത്രയുടെ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠ നടത്തിയ ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന്റെ നാലാമത് പ്രതിഷ്ഠാ വാർഷികം ഇന്നും നാളെയുമായി നടക്കും. ഇന്ന് പുലർച്ചെ അഞ്ചിന് പ്രഭാതപൂജ, ആറിന് ശാന്തിഹവനം, രാവിലെ എട്ട് മുതൽ ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, അർച്ചന, ആരാധന. നാളെ (ഞായർ) രാവിലെ എട്ടര മുതൽ ദുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പത്തിന് വാർഷിക സത്സംഗത്തിൽ ചാലക്കുടി ഗായത്രി ആശ്രമം സച്ചിദാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും. സംഘമിത്ര വൈസ് ചെയർമാൻ കെ.ജെ. മുരളീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ ടീച്ചർ, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, ജോയിന്റ് സെക്രട്ടറി എം.ആർ. സുദർശനൻ മാസ്റ്റർ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ടോടെ സമാപിക്കും.