കുറുപ്പംപടി: ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമം, അദാലത്ത് എന്നിവയുടെ പഞ്ചായത്തുതല ഉദ്ഘാടനം രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷത വഹിച്ചു. രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്ത്യ സംഗമം, അദാലത്ത് എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്മിത അനിൽകുമാർ, ബിജു കുര്യാക്കോസ്, ബിജി പ്രകാശ്, ബീന ഗോപിനാഥ്, എസ്. മോഹനൻ എന്നിവർ പ്രസംഗിച്ചു.