മുളന്തുരുത്തി: ചെങ്ങോലപ്പാടത്തെ റെയിൽവെ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. പൊതുമാരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംസ്ഥാന സർക്കാരിന്റെ

റെയിൽവെ സപ്പോർട്ട് സ്കീമിൽ പെടുത്തി 19 കോടി രൂപ അനുവദിക്കാൻ നടപടിയായെന്ന് എം.എൽ.എ അനൂപ് ജേക്കബ് അറിയിച്ചു.

ടെണ്ടർ നടപടികൾ കഴിഞ്ഞ് ഉടൻ തന്നെ ആരംഭിത്തും. ഇതിന് പിന്നാലെ റോഡ് നിർമ്മാണം ആരംഭിക്കാൻ കഴിയും. എം.എൽ.എ പറഞ്ഞു. ചെങ്ങോലപ്പാടത്ത് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള പദ്ധതി കിഫ്ബിയിലും, ബജറ്റിലും പെടുത്തുവാൻ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇവിടത്തെ ജനങ്ങളുടെ ദുരിതം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഇതുടർന്നാണ് റെയിൽവെ സപ്പോർട്ട്സ്കീമിൽ പെടുത്തുവാൻ നടപടിയുണ്ടായത്. മേൽപാലത്തിന്റെ നിർമ്മാണം കഴിഞ്ഞു വർഷങ്ങളായെങ്കിലും അപ്രോച്ച് റോഡ് എങ്ങുമെത്തിയിരുന്നില്ല. അപ്രോച്ച് റോഡ് ഇല്ലാത്തത് മൂലം റെയിൽവെ ഗേറ്റിൽ മണിക്കുറോളം കാത്ത് കിടക്കേണ്ടിവരുന്ന ജനങ്ങളുടെ ദുരിത്രയെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടാണ് തുടർനടപടികൾക്ക് വഴിവച്ചത്. റെയിൽവെ ഗേറ്റ് മുളന്തുരുത്തിയെ രണ്ടായി പകുത്തതുപോലെയാണ്.ഓരോ ഇരുപതു മിനിറ്റിലും ട്രെയിനുകൾ കടന്നു പോകുന്ന ലൈനാണിത്. ഗേറ്റ് അടയ്ക്കുന്നതു മൂലം കിഴക്കൻ മേഖലയിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് കൃത്യസമയം പാലിക്കുവാനും കഴിയുന്നില്ല.