മുളന്തുരുത്തി: ഇന്ത്യാ ബുക്ക് ഒഫ് റിക്കാർഡ്സിന്റെ ഈ വർഷത്തെ ഇന്ത്യ സ്റ്റാർ റിപ്പബ്ലിക്ക് അവാർഡ് ഗാന രചയിതാവും സംഗീതഞ്ജനുമായ ഡോ.എൻ.ജയപ്രകാശ് ശർമ്മയ്ക്ക് ലഭിച്ചു. കല, അദ്ധ്യാപനം എന്ന വിഭാഗത്തിലാണ് പുരസ്കാരം. തമിഴ്, മലയാളം കന്നഡ ഭാഷകളിൽ നിരവധി കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്.
തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം കലാപീഠം പ്രിൻസിപ്പളാണ്. 2013 മാനവ വിഭവശേഷി മന്ത്രാലയം സീനിയർ ഫെലോഷിപ്പ് നൽകി ആദരിച്ചിട്ടുണ്ട്.തൃപ്പൂണിത്തുറ വെളിപ്പറമ്പുമഠത്തിൽ നടരാജ അയ്യറിന്റെയും ശിങ്കാരി അമ്മാന്റെയും മകനാണ്.