കൊച്ചി: ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടാക്‌സ് കൺസൾട്ടന്റുമാർ നടത്തുന്ന ദേശീയ പ്രതിഷേധത്തിന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പിന്തുണ പ്രഖ്യാപിച്ചു.
2017-18, 2018-19 വർഷങ്ങൾ ജി.എസ്.ടിയുടെ പ്രാരംഭ വർഷങ്ങളായി പരിഗണിച്ച് വ്യാപാരികൾക്ക് എതിരെയുള്ള ശിക്ഷാനടപടികൾ പൂർണമായി ഒഴിവാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. റിട്ടേണുകളിലെ അപാകതകൾ തിരുത്താൻ അനുവദിക്കണം. ജി.എസ്.ടി ഓഡിറ്റും പലിശയും പിഴയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കണമെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും ആവശ്യപ്പെട്ടു.