കുറുപ്പംപടി: സംമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്കുള്ള മിൽമയുടെ പാൽവിതരണം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഡോളി മത്തായിക്കുടി അദ്ധ്യക്ഷത വഹിച്ചു. റോഷ്‌നി എൽദോ, ഷോജ റോയി, ഐ.സി.ഡി.എസ്സ്. സൂപ്പർവൈസർ ബിന്ദു, ഷീജ എന്നിവർ പ്രസംഗിച്ചു.