കൊച്ചി: കൊവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന മോട്ടോർ തൊഴിലാളികൾക്ക് അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർദ്ധനവ് കൂടി താങ്ങാൻ പറ്റാത്തതാണെന്നും അതുകൊണ്ട് വിലവർദ്ധനവ് പിൻവലിക്കണമെന്നും എറണാകുളം ഡിസ്ട്രിക്ട് ഗുഡ്‌സ് ആൻഡ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസ് എറണാകുളം നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.കൺവെൻഷൻ ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി അഡ്വ.കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. എ.എൽ. സക്കീർഹുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ, ബാബുസാനി, സൈമൺ ഇടപ്പള്ളി, പോളി ഫ്രാൻസിസ്, ടെൻസൺ, ആൽഫ്രഡ്.കെ. പോൾ സാലിഹ് ഒ.എസ്, ശിവശങ്കരൻ, ബി.ജെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.