ആലുവ: സപ്തതി നിറവിൽ എത്തിയ കവിയും ഗാനരചയിതാവുമായ കടുങ്ങല്ലൂർ നാരായണന് ആശംസകളുമായി വീട്ടിൽ നിരവധി പേരെത്തി. രാവിലെ കവി എൻ.കെ. ദേശം നാരായണനെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി, കവി ശിവൻ മുപ്പത്തടം, ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ബീരാൻ, കെ.ജെ. ഷാജി, സി.കെ. ബീരാൻ, വി.എ. അബ്ദുൽ സലാം എന്നിവർ വസതിയിലെത്തി അദേഹത്തെ പൊന്നാടയണിയിച്ചു. സിപ്പി പള്ളിപ്പുറം, കുസുംസ് ലാൽ, സുഗതൻ ചൂർണ്ണിക്കര, ശ്രീമൻ നാരായണൻ, ബാലൻ ഏലൂക്കര എന്നിവർ നാരായണനെ ഫോൺ വിളിച്ച് ആശംസകളറിയിച്ചു. കൊവിഡ് കാലമായതിനാൽ ആഘോഷം ഒഴിവാക്കിയിരുന്നു.