കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശങ്ങൾ അനുസരിക്കാനും എല്ലാവരും തയ്യാറാകണമെന്ന് റാക്കോ ( റസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ) ആവശ്യപ്പെട്ടു. പൊലീസ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാൻ റാക്കോ അംഗ സംഘടനകൾക്കും നിർദേശം നൽകിയെന്നും ജില്ലാ പ്രസിഡന്റ് കുമ്പളം രവിയും ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥും പറഞ്ഞു.