മൂവാറ്റുപുഴ: കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസുദ്യോഗസ്ഥരെ ഭവനസന്ദർശനത്തിനെത്തിയ സമയം കത്തികാട്ടി ഭീഷിണിപ്പെടുത്തിയ കേസിലെ പ്രതി കാവക്കാട്, പുതുവേലിച്ചിറ വീട്ടിൽ അഭിലാഷിനെ (40), കല്ലൂർക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ജെ പീറ്റർ അറസ്റ്റ് ചെയ്തു.പൊലീസുദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തി അസുഖബാധിതനായ പിതാവിനേയും,ഭിന്നശേഷിക്കാരിയായ സഹോദരിയേയും കണ്ട് വിവരങ്ങൾ അന്വേഷിക്കുമ്പോൾ ഇയാൾ കത്തിയുമായി പൊലീസുദ്യോഗസ്ഥർക്ക് നേരെ വന്ന് ഭീഷണിപ്പെടുത്തുകയും, അസഭ്യവാക്കുകൾ പറഞ്ഞ് ഔദ്യോഗിക ജോലി തടസപ്പെടുത്തുകയുമായിരുന്നു. അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർമാരായ ഷിബു ജോസ്, ജെയിംസ്, എസ്.സി.പി.ഒ ജിമ്മോൻ എന്നിവർ പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.