അങ്കമാലി:കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 1 വൈകീട്ട് 5 ന് അങ്കമാലി അർബ്ബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ മഹാത്മാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും.ഗാന്ധിജി ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ അധികരിച്ച് അഡ്വ. ജയശങ്കർ പ്രഭാഷണം നടത്തും. റോജി. എം.ജോൺ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി. എൻ. പണിക്കർ പുരസ്‌കാര ജേതാവ് ടി.പി. വേലായുധൻ മാസ്റ്ററെ ചടങ്ങിൽ ആദരിക്കും.