അങ്കമാലി:പാചക വാതക, ഇന്ധന വിലവർദ്ധനവിനെതിരെ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര ചന്ദ്രപ്പുരയിൽ അടുപ്പ് കൂട്ടി സമരം ചെയ്തു. തുറവുർ മുൻ ഗ്രാമ പഞ്ചായത്തംഗം ലത ശിവൻ അദ്ധ്യക്ഷയായ പരിപാടി ഡി.വൈഎഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയതു. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ, മഹിളാ അസോസിയേഷൻ സെക്രട്ടറി രംഗമണി വേലായുധൻ, മുൻ മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് സിൽവി ജോസ്, വാർഡ് മെമ്പർമാരായ വൽസലാകുമാരി വേണു, സൗമിനീശശീന്ദ്രൻ ,ജിനി തര്യൻ, ദീപ്തി ലാലു, വിനിത ദിലീപ്, സതി ഗോപാലകൃഷ്ണൻ, ഐ പി ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.