നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ 'സമ്പുഷ്ട കേരളം' പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്കുള്ള മിൽമ പാൽ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീപ് കപ്രശ്ശേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.കെ. സന്തോഷ്, പഞ്ചായത്ത് മെമ്പർ കെ.കെ. അബി, പി.ജെ. റീന, സി.ആർ. ഷോല എന്നിവർ സംസാരിച്ചു.