ഏലൂർ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എൻ.യു.എൽ.എം. സ്പോൺസർഷിപ്പിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോ കെമിക്കൽസ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി നടത്തിയ മെഷീൻ ഓപ്പറേറ്റർ കോഴ്സ് പൂർത്തിയാക്കി. ദുബായ് ഹോട്ട് പാക്ക് പാക്കേജിംഗ് എൽഎൽ സി യിൽ പ്ലേസ്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് ഓഫർ ലെറ്ററും വിസയും വിതരണം ചെയ്യുന്നത്. ചെയർപേഴ്സൺ ലീലാ ബാബു അദ്ധ്യക്ഷത വഹിക്കും. ചെയർമാൻ എ.ഡി.സുജിൽ വിതരണോദ്ഘാടനം ചെയ്യും.