പെരുമ്പാവൂർ: ഗാന്ധി സമാധി ദിനം ഓർമപ്പെടുത്തുന്നതിനൊപ്പം മാറംപള്ളി എം.ഇ.എസ് കോളേജിലെ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ ഡിപ്പാർട്ട്‌മെന്റും എൻ.സി.സി യൂണിറ്റും ഒന്നിച്ചു പെരുമ്പാവൂർ ജംഗ്ഷനിലെ ഗാന്ധിജിയുടെ പ്രതിമ സ്വർണ്ണ വർണമാക്കി നാടിനു സമർപ്പിച്ചു. പുതിയ നഗരസഭ ചെയർമാനായി തിരെഞ്ഞെടുക്കപ്പെട്ട ടി. എം. സക്കിർ ഹുസൈന്റെ പ്രോത്സാഹനം ഈ പ്രവർത്തനത്തിന് പിന്തുണയേകിയതായി വിദ്യാർത്ഥികൾ പറഞ്ഞു.ദേശിയ തലത്തിൽതന്നെ ഈ ദൗത്യം ശ്രദ്ധിക്കപ്പെടുകയും മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കു പ്രചോദനം ആകുമെന്നും മുനിസിപ്പൽ ചെയർമാൻ സക്കിർ ഹുസൈൻ പറഞ്ഞു.
വിദ്യാർത്ഥികളുടെ സാമൂഹികവും സംസ്‌കാരികവും ആയ കഴിവുകൾ വളർത്തി എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് മാതൃക പരമായ പരിപാടികൾ നടത്തുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് പറഞ്ഞു. എൻ.സി.സി ഓഫീസർ ഇബ്രാഹിം സലിം, അനിമേഷൻ ഡിപ്പാർട്ട്‌മെന്റിലെ അദ്ധ്യാപകൻ ജയ്ദീപ് കെ.എൻ., എൻ.സി.സി കേഡറ്റ്‌സ്, അനിമേഷൻ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.