പെരുമ്പാവൂർ: മികച്ച കൃഷിരീതി ജില്ലയിൽ പ്രാവർത്തികമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച കൃഷി ഓഫീസർ ഇരിങ്ങോൾ സ്വദേശി കെ. വിജീഷിനെ ഗാന്ധിദർശൻ വേദി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ടി. എം. സക്കീർ ഹുസൈൻ പൊന്നാട അണിയിച്ചു. എം.എം. ഷാജഹാൻ, എം.പി. ജോർജ്, ബിജോയ് വർഗീസ്, വിജീഷ് വിദ്യാധരൻ, ബിനു ചാക്കോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.